തിരുവനന്തപുരം: മുസ്ളിം ലീഗ് പോഷക സംഘടനയായ സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആർജ്ജവം - 2020 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചാല റൂബി നഗറിൽ വൃക്ഷത്തൈ നട്ട് വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മൺവിള സൈനുദീന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി എം. ഷാഹിർ അബൂബക്കർ, ട്രഷറർ എം.കെ.എ. റഹിം വള്ളക്കടവ്, ചാല ദിലീപ്, കാരാളി അബ്ദുൾ ഖാദർ, മാണിക്യവിളാകം റാഫി, അമീർ മൗലവി, ആമച്ചൽ ഷാജഹാൻ എന്നിവർ പങ്കെടുത്തു.