pic

കൊച്ചി:ഗൾഫിൽ കൊവിഡ് ബാധിച്ച് നാലു മലയാളികൾ കൂടി മരിച്ചു . എറണാകുളം വൈറ്റില സ്വദേശി അമ്പത്തിരണ്ടുകാരനായ എം.എസ്.മുരളീധരൻ ദോഹയിലാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോം ക്വാറന്റീനിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കാസർകോട് സ്വദേശിയായ ഷിജിത്ത് കല്ലാളത്തിൽ അബുദാബിയിലാണ് മരിച്ചത്. 45 വയസായിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫ് സൗദി അറേബ്യയിലെ ദമാമിൽ മരിച്ചു. ആലപ്പുഴ മാന്നാർ സ്വദേശി അനിൽ കുമാർ ജുബൈലിലാണ് മരിച്ചത്. 52വയസായിരുന്നു.