arrest

എറണാകുളം: കീഴടങ്ങാൻ കോടതിയിലേക്ക് എത്തിയ ആലുവ എടയാർ സ്വർണ്ണ കവർച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20 കിലോ സ്വർണ്ണം കവർന്ന കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.പെരുമ്പാവൂർ ഭാഗത്തേക്ക് പോയ വാഹനം പൊലീസ് പിന്തുടർന്ന് പിടികൂടിയാണ് പ്രതികളെ പിടികൂടിയത്.

ആലുവ ഇ.എസ്.ഐ റോഡിൽ ഇന്നോവ കാറിലെത്തിയ സംഘം ജമാലിനെ പിടികൂടുകയായിരുന്നു. തൊടുപുഴ കാരിക്കോട് സ്വദേശികളായ വിഷ്ണു, നൗഫൽ ലത്തീഫ്, നൗഫൽ റഫീഖ്, അഭിലാഷ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണ കവർച്ചയുമായി ബന്ധമില്ലെന്നും കഞ്ചാവ് വിൽപ്പനയെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറയുന്നു.