കാട്ടാക്കട:പ്രവാസി മലയാളികളെ കേന്ദ്ര സർക്കാർ സൗജന്യമായി നാട്ടിലെത്തിക്കുക,തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രവാസി ഫെഡറേഷൻ കാട്ടാക്കട മണ്ഡലം കമ്മിറ്റി മലയിൻകീഴ് പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി.സി.പി.ഐ മലയിൻകീഴ് ലോക്കൽ സെക്രട്ടി ഗോപൻ സാഗരിയുടെ അദ്ധ്യക്ഷതയിൽ പ്രവാസി ഫെഡറേഷൻ കാട്ടാക്കട മണ്ഡലം സെക്രട്ടറി കാട്ടാക്കട സുരേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം രാജേഷ് ,സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ബി.സതീഷ് കുമാർ,പ്രവാസി ഫെഡറേഷൻ ജില്ലാ ട്രഷറർ അൻഷാദ്,ജിനു എന്നിവർ സംസാരിച്ചു.