തിരുവനന്തപുരം:പഠനംമുടങ്ങുമെന്ന ആശങ്കയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ.ദേവികയുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്.ശബരിനാഥൻ എം.എൽ.എ,​ എൻ.എസ് നുസൂർ, എസ്.എം ബാലു, എം.എ ലത്തീഫ് എന്നിവർ സംസാരിച്ചു. സമരത്തിന് യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിനോ അലക്‌സ്, വിനോദ് കോട്ടുകാൽ, ഷജീർ നേമം ,അബീഷ് മണക്കാട്, സജി വിളപ്പിൽ,അഫ്‌സൽ, അഖില, മൈക്കിൾ രാജ്, കിരൺ ഡേവിഡ് പ്രമോദ്,അഫ്‌സർ, റമീസ് ഹുസൈൻ, നീതു, എന്നിവർ സമരത്തിന് നേതൃത്വം നൽകി.