kpcc

തിരുവനന്തപുരം: പുന:സംഘടന, ജനറൽസെക്രട്ടറിമാരുടെ ചുമതലാവിഭജനം എന്നിവയെച്ചൊല്ലി പുകയുന്ന അസ്വസ്ഥതയ്ക്ക് പരിഹാരം തേടിയുള്ള ചർച്ച ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലുണ്ടാവും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോൺഗ്രസിലെ പി.ജെ. ജോസഫ്- ജോസ് കെ.മാണി തർക്കത്തിന്റെ പശ്ചാത്തലത്തിൽ,ജോസഫിന്റെ അണിയറ നീക്കങ്ങളും ചർച്ചയായേക്കും.

തിരഞ്ഞെടുപ്പ് നാളുകളിലേക്ക് നീങ്ങവേ, പാർട്ടിയെ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ഉൾപ്പാർട്ടി തർക്കങ്ങൾ തടസ്സമാകുന്നുവെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാനിക്കാതെ ചുമതലാവിഭജനത്തിൽ പ്രസിഡന്റ് സ്വന്തം നിലയ്ക്ക് മുന്നോട്ട്പോയെന്ന അമർഷം ഗ്രൂപ്പുകളിലുണ്ട്. തലസ്ഥാനജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളായ തമ്പാനൂർ രവിയെ തരംതാഴ്ത്തിയതിൽ എ ഗ്രൂപ്പ് അമർഷത്തിലാണ്.

പുതുതായി ഉൾപ്പെടുത്താനുള്ള അഞ്ച് ജനറൽസെക്രട്ടറിമാരിൽ ചിലരെച്ചൊല്ലിയും തർക്കമുണ്ട്

.