ചിറയിൻകീഴ് : അഴൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പെരുങ്ങുഴി മേട ജംഗ്ഷൻ - പഞ്ചായത്ത് ഓഫീസ് റോഡ് മാസങ്ങളായി തകർന്നു വെള്ളക്കെട്ടായി മാറിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ റോഡിൽ ഞാറും വാഴയും നട്ട് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ്‌ അഴൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ രഞ്ജിത് പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മുട്ടപ്പലം സജിത്ത് ഉദ്ഘാടനം ചെയ്തു. മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പെരുങ്ങുഴി സുനിൽ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറി മോനിഷ് കുഴിയം, രാഹുൽ അഴൂർ എന്നിവർ സംസാരിച്ചു.