പൂവാർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അംഗമായിരുന്ന കരുംകുളം പത്മ വിലാസത്തിൽ കെ.ശാന്തകുമാരിയുടെ നിര്യാണത്തിൽ താലൂക്ക് കമ്മിറ്റി അനുശോചിച്ചു. താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് തലയൽ മധു, സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപുറം ബാബു ചന്ദ്രനാഥ്, താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ട്രഷറർ ഉച്ചക്കട ശശികുമാർ ,എൻ.കെ.അനിൽകുമാർ, ജോൺ തുടങ്ങിയവർ പങ്കെടുത്തു.