പാലോട്: ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ ഇല്ലാത്ത വീട്ടിലേക്ക് നന്ദിയോട് ഗ്രാമപഞ്ചായത്ത് മെമ്പർ നന്ദിയോട് സതീശൻ ടെലിവിഷൻ എത്തിച്ചു.ഏഴാം ക്ളാസിലും, നാലാം ക്ളാസിലും പഠക്കുന്ന വിദ്യാർത്ഥികളുള്ള വീട്ടിലേക്കാണ് ടെലിവിഷൻ എത്തിച്ച് നൽകിയത്. കൂടാതെ കേബിൾ കണക്ഷനും ശരിയാക്കി നൽകിയിട്ടുണ്ട്. കുട്ടികളുടെ പിതാവ് മരണപ്പെട്ടിട്ട് അധികനാളായിട്ടില്ല.പച്ചത്തുരുത്ത് എന്ന സംഘടന നടപ്പിലാക്കുന്ന വിദ്യാരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ പഠന ചെലവും ഏറ്റെടുത്തിട്ടുണ്ട്.ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് സമിതി പ്രസിഡൻറ് ബിനു ജനമിത്ര, യുവമോർച്ച പ്രസിഡന്റ് വിനീഷ് പാലുവള്ളി എന്നിവരും പങ്കെടുത്തു.