നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ 3 പേർക്കുകൂടി കൊവിഡ്. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 86ആയി.ചെന്നൈയിൽ നിന്നുവന്ന ആരുവാമൊഴി സ്വദേശി 40 വയസുകാരനും അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തി അവിടെ നിന്ന് ടാക്സിയിൽ കളിയിക്കാവിളയിലെത്തിയ ആശാരിപ്പള്ളം സ്വദേശിയായ 41 വയസുകാരനും, രാജാക്കമംഗലം സ്വദേശിയായ 23 കാരനുമാണ് രോഗം. ജില്ലയിൽ ഇതുവരെ 39 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 45 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ടുപേരാണ് ഇതുവരെ മരിച്ചത്.