നെടുമങ്ങാട് : നഗരസഭയിലെ പൂവത്തൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ ഓൺലൈൻ പഠനത്തിന് വീട്ടിൽ സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു.പത്താം ക്ലാസ്‌ വിദ്യാർഥിനി ശ്രീകുട്ടിക്ക് ആദ്യ ലാപ്ടോപ് കൈമാറി.പി.ടി.എ പ്രസിഡന്റ്‌ എസ്.എസ്.ബിജു ഉദ്‌ഘാടനം ചെയ്തു.കുട്ടികൾക്ക് ടീ.വിയോ മൊബൈലോ വാങ്ങി നൽകുന്നതിന് സന്നദ്ധരായ വ്യക്തികളെയും സംഘടനകളെയും കണ്ടെത്തുമെന്ന് എസ്.എസ്.ബിജു അറിയിച്ചു.വൈസ് പ്രിൻസിപ്പൽ എസ്. സുരേഷ്,അദ്ധ്യാപികമാരായ ഷീജ, ബിജി.എസ്.മാത്യു, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.