കേരള സർവകലാശാല
പരീക്ഷാകേന്ദ്രങ്ങൾ
8 ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷൻ) പരീക്ഷകൾക്ക് തിരു. ഗവ.ആർട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വിദൂരവിദ്യാഭ്യാസ കേന്ദ്രം (എസ്.ഡി.ഇ) കാര്യവട്ടത്തും ടി.കെ.എം കോളേജ്, കൊല്ലം അപേക്ഷിച്ചവർ ടി.കെ.ടി.എം.വി.എച്ച്.എസ്.എസ്. കടപ്പാക്കട, കൊല്ലത്തും, എസ്.എൻ.കോളേജ്, ചേർത്തല, എം.എസ്.എം കോളേജ്, കായംകുളം എന്നിവ അപേക്ഷിച്ചവർ യു.ഐ.എം ആലപ്പുഴയിലും പരീക്ഷ എഴുതണം.
6 ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷൻ) പരീക്ഷകൾക്ക് തിരു. ഗവ.ആർട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കാര്യവട്ടത്തും വിദൂരവിദ്യാഭ്യാസ കേന്ദ്രം അപേക്ഷിച്ചവർ അവിടെത്തന്നെയും, ടി.കെ.എം. കോളേജ്, കൊല്ലം അപേക്ഷിച്ചവർ ടി.കെ.ടി.എം.വി.എച്ച്.എസ്.എസ്. കടപ്പാക്കട, കൊല്ലത്തും, എം.എസ്.എം കോളേജ്, കായംകുളം അപേക്ഷിച്ചവർ യു.ഐ.എം ആലപ്പുഴയിലും പരീക്ഷയ്ക്ക് ഹാജരാകണം.
8 മുതൽ ആരംഭിക്കുന്ന (വിദൂരവിദ്യാഭ്യാസകേന്ദ്രം) ബി.എ ബിരുദ അഞ്ചും ആറും സെമസ്റ്റർ (2017 അഡ്മിഷൻ) പരീക്ഷകൾക്ക് തിരു.യൂണിവേഴ്സിറ്റി കോളേജ്, എം.ജി കോളേജ്, എന്നിവയ്ക്ക് അപേക്ഷിച്ചവർ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തും ഗവ.കോളേജ്, നെടുമങ്ങാട്, ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം, ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കട, വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം എന്നിവയ്ക്കായി അപേക്ഷിച്ചവർ ജോൺ കോക്സ് മെമ്മോറിയൽ കോളേജ്, കണ്ണമ്മൂലയിലും ഗവ.കോളേജ്, ആറ്റിങ്ങൽ, എസ്.എൻ കോളേജ്, വർക്കല എന്നിവയ്ക്കായി അപേക്ഷിച്ചവർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ആറ്റിങ്ങലിലും ടി.കെ.എം.കോളേജ്, കൊല്ലം അപേക്ഷിച്ചവർ കർമലറാണി ട്രെയിനിംഗ് കോളേജ്, കൊല്ലത്തും സെന്റ്.ജോൺസ് കോളേജ്, അഞ്ചൽ അപേക്ഷിച്ചവർ യു.ഐ.എം പുനലൂരും എസ്.ജി കോളേജ്, കൊട്ടാരക്കര അപേക്ഷിച്ചവർ കെ.യു.സി.ടി.ഇ.ഗവ.എച്ച്.എസ്.കുളക്കട, കൊല്ലത്തും എസ്.എൻ കോളേജ്, കൊല്ലം അപേക്ഷിച്ചവർ കെ.യു.സി.ടി.ഇ.ഗവ.എച്ച്.എസ്.ഫോർ ബോയ്സ് തേവള്ളി, കൊല്ലത്തും എം.എസ്.എം കോളേജ്, കായംകുളം അപേക്ഷിച്ചവർ കെ.യു.സി.ടി.ഇ.ഗവ.എച്ച്.എസ്.ഫോർ ബോയ്സ്, കായംകുളത്തും എസ്.ഡി കോളേജ്, ആലപ്പുഴ അപേക്ഷിച്ചവർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗ്,പാറ്റൂരും(ആലപ്പുഴ) എസ്.ഡി.ഇ പാളയം/കാര്യവട്ടം അപേക്ഷിച്ചവർ കെ.യു.സി.ടി.ഇ കുമാരപുരത്തും പരീക്ഷ എഴുതണം.
എം.ജി സർവകലാശാല
ഇന്റേണൽ എൻട്രി
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 6 ന് വൈകിട്ട് 5 വരെ കോളേജ് പോർട്ടലിൽ നൽകാം.
കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
ബി.ടെക് നാല്, ആറ് സെമസ്റ്റർ സെഷണൽ അസസ്‌മെന്റ് (ഇന്റേണൽ) ഇംപ്രൂവ്‌മെന്റ് (പാർട് ടൈം ഉൾപ്പെടെ) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ.
വാചാപരീക്ഷ
നാലാംസെമസ്റ്റർ എം.കോം ഡിഗ്രി (സി.ബി.എസ്.എസ് റഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2020 പ്രോജക്ട് മൂല്യനിർണയം / വാചാപരീക്ഷകൾ 5, 6 തീയതികളിൽ വിവിധകേന്ദ്രങ്ങളിൽ നടത്തും. വിദ്യാർത്ഥികൾ കോളേജുമായി /വകുപ്പ് മേധാവിയുമായി ബന്ധപ്പെടണം.