123

തിരുവനന്തപുരം: നഗരത്തിലെ ആദ്യമഴയിലുണ്ടായ വഞ്ചിയൂരിലെ ഉപ്പിടാംമൂട് പാലത്തിലെയും ആമയിഴഞ്ചാൻ തോടിലേയും വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾക്ക് ഇന്നലെ തുടക്കമായി. മാലിന്യങ്ങൾ നീക്കി നീരൊഴുക്കിലെ തടസങ്ങൾ നീക്കുന്ന ജോലികൾക്കാണ് ഇന്നലെ തുടക്കമായത്. ജെ.സി.ബി,ഹിറ്റാച്ചി ഉപയോഗിച്ചാണ് ഇപ്പോൾ ഇവിടെ തോട്ടിലെ മാലിന്യം നീക്കി നീരൊഴുക്ക് ശരിപ്പെടുത്തുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. മാലിന്യങ്ങൾ നീക്കി തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്കാണ് നൽകുന്നത്. പാറ്റൂർ മുതൽ കണ്ണമ്മൂല വരെയുള്ള പ്രദേശങ്ങളിലെ തോടുകൾ ഇതിനു ശേഷം ശൂചീകരിക്കും. അരുവിക്കര ഷട്ടർ തുറന്നതിനെ തുടർന്ന് അമിതമായി വന്ന വെള്ളം വന്നതും മാലിന്യങ്ങൾ കെട്ടിക്കിടന്നതുമാണ് വെള്ളക്കെട്ടിനിടയാക്കിയത്. ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ വരുന്ന തോടിന്റെ കൈവഴിയാണിത്. ഇവിടത്തെ ചവറുകളും കാടും വൃത്തിയാക്കുന്നത് ഇറിഗേഷൻ വകുപ്പും ബാക്കി വരുന്ന ജോലികൾ നഗരസഭയുമാണ് ചെയ്യുന്നത്. എന്നാൽ ഇറിഗേഷൻ വകുപ്പ് സമയത്ത് തോടുകൾ വ്യത്തിയാക്കതുമൂലം ബാക്കി ജോലികൾ മുടങ്ങി. ഇതോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കൽ ജോലികൾ നടത്തുന്നത്. മതിയായ ഫണ്ട് ലഭിക്കാത്തതാണ് ഇറിഗേഷൻ വകുപ്പിന് ജോലികൾ സമയത്ത് ചെയ്യാൻ സാധിക്കാത്തതിന് കാരണം. തമ്പാനൂർ മസ്ജിദ് മുതൽ പാറ്റൂർ വരെ ഒരു കോടി രൂപയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ വകയിരുത്തിയിരിക്കുന്നത്.

ഉപ്പിടാംമൂട് പാലം മുതൽ പാറ്റൂർ വരെയുള്ള ഭാഗം ഒരാഴ്ച്ചക്കകം തന്നെ ശുചീകരണം പൂർത്തിയാക്കും.ഇറിഗേഷന്റെ ജോലികൾ പൂർത്തിയാകാത്തതിനാലാണ് വൃത്തിയാക്കൽ വൈകിയത്.

മേയർ കെ.ശ്രീകുമാർ