ഉഴമലയ്ക്കൽ: സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ഉഴമലയ്ക്കൽ പി.ചക്രപാണി ആഡിറ്റോറിയം സൗജന്യമായി നൽകി ഉഴമലയ്ക്കൽ ശാഖ മാതൃകയായി.ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങൾ ദുരിതത്തിലായതോടെ സൗജന്യ റേഷൻ നൽകാൻ എത്തിച്ച സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ നെടുമങ്ങാട് താലൂക്കിൽ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയെ സമീപിച്ചത്.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രതിഫലവും വാങ്ങാതെ ആഡിറ്റോറിയം സർക്കാരിന് വിട്ടുകൊടുക്കാൻ ശാഖാ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.
സർക്കാരിന്റെ മാർഗനിർദ്ദേശം വന്ന് ഗോഡൗൺ മാറ്റിയശേഷമായിരിക്കും ആഡിറ്റോറിയം
ഇനി വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കായി തുറന്നു നൽകുകയെന്ന് ശാഖാ പ്രസിഡന്റ് ഷൈജുപരുത്തിക്കുഴി,സെക്രട്ടറി സി.വിദ്യാധരൻ,ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജരും മുൻ ഗുരുവായർ ദേവസ്വം ബോർഡംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാലും അറിയിച്ചു.