secra-media-room

തിരുവനന്തപുരം: പമ്പയിലെ മണലെടുപ്പ് തടഞ്ഞ് ഉത്തരവിറക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വനം മന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും അതൃപ്തി അറിയിച്ചതായറിയുന്നു. മന്ത്രിസഭായോഗത്തിന് ശേഷം കൂടിക്കാഴ്ചയിലായിരുന്നു ഇത്. മണൽ പുറത്തേക്ക് കൊണ്ടുപോകാൻ കേന്ദ്രാനുമതി ആവശ്യമാണെന്നാണ് വനംവകുപ്പിന്റെ നിലപാട്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെ കേന്ദ്രാനുമതി തേടണമെന്ന് ഇന്നലെ മന്ത്രിസഭായോഗത്തിൽ മന്ത്രി കെ. രാജു വ്യക്തമാക്കിയതായാണറിവ്. പ്രളയത്തിൽ അടിഞ്ഞ 25,000 മെട്രിക് ടൺ ചെളിയും എക്കലും നീക്കാനുള്ള അനുമതിയുടെ മറവിൽ മണൽ കടത്തിയെന്നാണ് ആക്ഷേപം. ഇത് തടഞ്ഞതിന് മുൻ ചീഫ്സെക്രട്ടറി ടോം ജോസും ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ ധരിപ്പിച്ചെന്ന് വനംമന്ത്രി പറഞ്ഞു.

ചെളിയും എക്കലും നീക്കാനുള്ള അനുമതി തുടരും. വനസംരക്ഷണ നിയമപ്രകാരമുള്ള സാൻഡ് ഓഡിറ്റിംഗിന് വിധേയമായേ മണൽ നീക്കാവൂ എന്നാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.