മലയിൻകീഴ്: മച്ചേൽ അർച്ചന ഭവനിൽ ആർ.മധുസൂദനന്റെ വീടിന് മുകളിൽ മരം കടപുഴകി വീണ് വീട് തകർന്നു. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലുമാണ് മരം വീണത്. ഷീറ്റ് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. കൂലിപ്പണി ചെയ്താണ് മധുസൂദനൻ കുടുംബം പോറ്റുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മധുസൂധനും കുടുംബവും ഉണ്ടായിരുന്നെങ്കിലും മരം വീഴുന്ന ശബ്ദം കേട്ട് വീടിന് പുറത്ത് കടന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. സംഭവസ്ഥലം ഐ.ബി. സതീഷ്.എം.എൽ.എ.സന്ദർശിച്ചു.വീട് പുനർനിർമ്മിക്കനുള്ള സഹായം നൽകുമെന്ന് എം.എൽ.എ മധുസൂധനന് ഉറപ്പ് നൽകി.