മൂവാറ്റുപുഴ: സി.പി.എം നേതാക്കൾ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികൾക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാംപ്രതി മഹേഷ്, ആറാം പ്രതി നിധിൻ എന്നിവർക്കാണ് വിജിലൻസ് കോടതി ജഡ്ജി കെലാംപാഷ ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അൻപതിനായിരം രൂപയുടെ ബോണ്ടും തുല്യസംഖ്യയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
ഏഴാം പ്രതിയായ ഷിന്റു മാർട്ടിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മൂന്നുപേർ ഒളിവിലാണ്.