തിരുവനന്തപുരം : ഇന്നലെ ജില്ലയിൽ പതിന്നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 13 പേരും വിദേശത്തു നിന്നു വന്നവർ. ഒരാൾ മുംബയിൽ നിന്ന് ട്രെയിനിൽ വന്നതാണ്. വിദേശത്തു നിന്നു വന്നവർ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. മുംബയിൽ നിന്നു വന്നയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആറ് സ്ത്രീകൾക്കും എട്ട് പുരുഷന്മാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയായിരുന്നു. കടകംപള്ളി സ്വദേശി (48 വയസ്), മലയിൻകീഴ് സ്വദേശി (48), പള്ളിത്തുറ സ്വദേശി (27), തിരുപുറം സ്വദേശി (19), വിഴിഞ്ഞം സ്വദേശി (40), കഠിനംകുളം സ്വദേശി (21) എന്നിവരാണ് രോഗം ബാധിച്ച സ്ത്രീകൾ.
പെരുമാതുറ സ്വദേശി(34), വർക്കല ചെറുന്നിയൂർ സ്വദേശി (39), മുരുക്കുംപുഴ (മംഗലപുരം) സ്വദേശി (56), പൂവാർ സ്വദേശി (57), നെടുമങ്ങാട് മുണ്ടേല സ്വദേശി (72), വള്ളക്കടവ് പെരുന്താന്നി സ്വദേശി (56), നെയ്യാറ്റിൻകര സ്വദേശി (29), കാട്ടായിക്കോണം സ്വദേശി (21) എന്നിവരാണ് പുരുഷന്മാർ. ഇന്നലെ പുതുതായി 842 പേർ രോഗനിരീക്ഷണത്തിലായി. 439 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 10146 പേർ വീടുകളിലും 1891 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 39 പേരെ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ് ചെയ്തു.ജില്ലയിൽ ആശുപത്രികളിൽ 170 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 321 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 289 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 52 സ്ഥാപനങ്ങളിലായി 1891പേർ നിരീക്ഷണത്തിലുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -12207
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -10146
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 170
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1891
ഇന്ന് പുതുതായി നിരീക്ഷണത്തിലായവർ-842