sasthomkotta-pratikal

ശാസ്താംകോട്ട: കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് തെങ്ങുവിള ജംഗ്ഷന് സമീപം ചരുവിൽ പുത്തൻവീട്ടിൽ ഷാനുവിനാണ് (35) പരിക്കേറ്റത്. സംഭവത്തിൽ നൂറനാട് കോട്ടക്കാട് മുറിയിൽ പറയംകുളം സുമയ്യാ മൻസിലിൽ സുനീർ (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കമ്പനിമുക്കിൽ ആറ്റുത്തറ വടക്കതിൽ റാഫി (35), ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് തെങ്ങുവിള അർത്തിയില വിളയിൽ ഷമീർ (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കെ.സി.ടി.ജംഗ്ഷന് സമീപം പനമൂട്ടിൽ കാവിന്റെ വടക്കതിൽ അഭിലാഷ് (30), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് പനമൂട്ടിൽ വീട്ടിൽ അനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 28ന് രാത്രി കെ.സി.ട .ജംഗ്ഷന് സമീപം മദ്യപിച്ചെത്തിയ പ്രതികൾ അതുവഴി ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനുവിനെ തടഞ്ഞു നിറുത്തി മർദ്ദിച്ച ശേഷം കാലിൽ കമ്പിവടിയ്ക്ക് അടിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്‌. തുടർന്ന് ഒളിവിൽ കഴിഞ്ഞ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. അടിക്കാനുപയോഗിച്ച ആയുധവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ ഫിറോസ് എ.എസ്.ഐമാരായ പി.ശ്രീജിത്ത്, ചന്ദ്രമോൻ, എ.എസ്.ഐമാരായ മധു, ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.