kovalam
സുധീർ ഡാനിയേൽ

കോവളം: മാദ്ധ്യമ പ്രവർത്തകൻ വെണ്ണിയൂർ ചിറത്തലവിളാകം വീട്ടിൽ സുധീർ ഡാനിയേൽ (59) കുഴഞ്ഞുവീണു മരിച്ചു. പഴയകടയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിൽ കുഴഞ്ഞുവീണ സുധീറിനെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാതൃകേരളം എന്ന പേരിൽ പത്രമാസിക നടത്തി വരികയായിരുന്നു. വേണാട് പത്രിക തുടങ്ങിയ പത്രമാസികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ ഡാനിയലിന്റെയും വിലാസിനിയുടെയും മകനാണ്. രമണിയാണ് ഭാര്യ. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.