കിളിമാനൂർ: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംസ്ഥാനത്ത് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഡിജിറ്റൽ കോൺഫറൻസ് ഹാളിൽ സൗകര്യം ഒരുക്കുന്നു. ഈ മാസം 8 ന് ആരംഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 9633544997, 9496252582 ഈ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അറിയിച്ചു. വീടുകളിൽ ഉപയോഗക്ഷമമായ പഴയ ടി.വി, സ്മാർട്ട് ഫോൺ എന്നിവ ഏല്പിച്ചാൽ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എത്തിച്ച് കൊടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.