students-fest
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികളെ കോളേജിൽ നിന്നും വാഹനം എത്തി കൊണ്ട് പോകുന്നു

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എൻജിനീയറിംഗ്, ടെക്‌നോളജി ത്രിവത്സര ഡിപ്ലോമാ പരീക്ഷകൾ (ഒന്നാം ഘട്ടം) എട്ട് മുതൽ വിവിധ പോളിടെക്‌നിക്കുകളിൽ ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയും ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുമാണ് നടക്കുക. ലക്ഷദ്വീപിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ വിദൂര സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി അവരവരുടെ താമസസ്ഥലത്തിനു അടുത്തുള്ള പോളിടെക്‌നിക് കോളേജുകളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി അനുവദിച്ചിട്ടുണ്ട്. പരീക്ഷാർഥികൾക്ക് അവരവരുടെ ലോഗിനിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അംഗീകൃത കോളേജ്/ സർക്കാർ തിരിച്ചറിയൽ രേഖയുമായി പരീക്ഷ എഴുതാം. ആരോഗ്യ മാർഗനിർദേശം അനുസരിച്ച് നടത്തപ്പെടുന്ന പരീക്ഷയിൽ പരീക്ഷാർഥികൾ നിർബന്ധമായും മുഖാവരണം ധരിക്കണം. പരീക്ഷാ ഹാളിൽ പേന, മറ്റ് പരീക്ഷാ സംബന്ധിയായ ഉപകരണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല. ബ്ലാക്ക് ബാൾപോയന്റ് പേന ഉപയോഗിച്ച് ഉത്തരക്കടലാസ്സിന്റെ ആമുഖ പേജ് (ഫേസിംഗ് ഷീറ്റ്) പൂരിപ്പിക്കണം. ഉത്തരക്കടലാസിന്റെ ഡാറ്റാ പാർട്ട് വേർപ്പെടുത്തുന്നതിന് സ്‌കെയിൽ കൊണ്ടു വരണം. നിർദിഷ്ട സമയത്തിനു അര മണിക്കൂർ മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കണം. പരീക്ഷയുടെ പൂർണ്ണ സമയം പരീക്ഷാ ഹാളിൽ ചെലവഴിച്ചതിനു ശേഷം മാത്രമേ ഉത്തരക്കടലാസും ഡാറ്റ പാർട്ടും തിരികെ നൽകി പുറത്ത് പോകാൻ പാടൂള്ളൂ. പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടം കൂടുന്നത് അനുവദനീയമല്ല.

ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ ഫലം

ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ്, നഴ്‌സ്) പരീക്ഷാഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും, www.ayurveda.kerala.gov.in ലും ലഭിക്കും. മാർക്ക് ലിസ്റ്റുകൾ 20 മുതൽ പരീക്ഷ സെന്ററുകളിൽ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ ''0210-03-101-98 എക്‌സാം ഫീസ് ആൻഡ് അദർ ഫീസ്'' എന്ന ഹെഡ് ഒഫ് അക്കൗണ്ടിൽ ജൂലായ് രണ്ടിന് മുമ്പ് അപേക്ഷിക്കണം.
സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് www.ayurveda.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ, സർട്ടിഫിക്കറ്റിന്റെ ഫീസ് 158 രൂപ ''0210-03-101-98 എക്‌സാം ഫീസ് ആൻഡ് അദർ റസീപ്റ്റ്‌സ്'' എന്ന ഹെഡ് ഒഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും ട്രഷറിയിൽ അടച്ചതിന്റെ അസൽ ചെലാനും, 35 രൂപയുടെ (രജിസ്‌ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ 34 X 24 സെ.മീ. വലിപ്പത്തിലുളള കവറും, നിർദ്ദിഷ്ട ഫോറത്തിൽ പറഞ്ഞിട്ടുളള എല്ലാ രേഖകൾ സഹിതം ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, ആരോഗ്യഭവൻ, എം.ജി.റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം.