ksrtc

തിരുവനന്തപുരം: വിവിധ ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി ഇന്നലെ നടത്തിയത് 2112 ബസ് സർവീസുകൾ. അന്തർ ജില്ലാ സർവീസ് അനുവദിച്ചതിനെ തുടർന്ന് ഇന്ന് 3227 ബസുകൾ നിരത്തിലിറക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നത്. എന്നാൽ വടക്കൻ ജില്ലകളിൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പടെ ബസ് ഡിപ്പോകൾ ഉള്ളതിനാൽ സർവീസുകൾ നാമമാത്രമായി നടത്താനെ കഴിഞ്ഞുള്ളൂ.

ലോക്ക് ഡൗണിന് ശേഷം സ്വന്തം ജില്ലകളിലേക്ക് മടങ്ങിയ ജീവനക്കാർക്ക് തിരിച്ചെത്താൻ കഴിയാത്തതും സർവീസ് കുറയുന്നതിന് കാരണമായി. തിരുവനന്തപുരത്തുനിന്നും ആരംഭിച്ച ബസുകൾ പരമാവധി കരുനാഗപള്ളി വരെയാണ് സർവീസ് നടത്തിയത്.