prathi

എരുമപ്പെട്ടി: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചും മോശമായി ചിത്രീകരിച്ചും മുസ്ലിം മതവിശ്വാസികളെ അപമാനിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ ചിറമനേങ്ങാട് എൻജിനിയറിംഗ് കോളേജിന് സമീപം താമസിക്കുന്ന കാളകുളങ്ങര വീട്ടിൽ കെ.കെ ഷറഫിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നതിനായി ഇയാൾ ഇത്തരത്തിൽ നിരന്തരം പ്രചരണം നടത്തിവരികയാണ്. ഇതിന് പുറമെയാണ് നബിയെയും പത്‌നിയെയും അപമാനപ്പെടുത്തിക്കൊണ്ട് ഇയാൾ എഫ്.ബിയിൽ ട്രോൾ പോസ്റ്റ് ചെയ്തത്. സമസ്ത കുന്നംകുളം താലൂക്ക് കമ്മിറ്റി, എസ്.വൈ.എസ് കുന്നംകുളം മണ്ഡലം കമ്മിറ്റി, കേരള മുസ്ലിം ജമാ അത്ത് കമ്മിറ്റി ഉൾപ്പെടെ നിരവധി മുസ്ലിം സംഘടനകൾ പരാതിയുമായി രംഗത്തെത്തി. ഇത്തരത്തിൽ ട്രോളുകൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.