pic

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ നാടിനെ നടുക്കിയ അരുംകൊല നടത്തിയ പ്രതിയുടെ വിശദാംശങ്ങൾ കോട്ടയം ജില്ലാ പൊലീസ് മേധാവി രാവിലെ 9. 30ന് വാർത്താ സമ്മേളനത്തിൽ പുറത്തുവിടും. വീട്ടമ്മയായ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭർത്താവ് സാലിയെ സമാന രീതിയിൽ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കുമരകം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാൾ ഇപ്പോൾ താമസിക്കുന്നത് ഫോർട്ട് കൊച്ചിയിലാണ്. ഇന്നലെ രാത്രി പിടിയിലായ ഇയാൾ കുറ്റംസമ്മതിച്ചെന്നാണ് വിവരം. പ്രായപൂർത്തിയാകുംമുമ്പ് തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് സാലിയുടെ കുടുംബവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.പലവിധ മനോവൈകൃതങ്ങളുള്ള ആളായതിനാൽ ഇയാളുമായി സാലി അകൽച്ചയിലായിരുന്നു. ഇയാൾ വീട്ടിൽ വരുന്നതും സാലി വിലക്കിയിരുന്നു.