mahathir-muhammed-

ന്യൂഡൽഹി: പാകിസ്ഥാൻ അനുകൂല നിലപാടുകളിലൂടെ ഇന്ത്യയെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന മലേഷ്യൻ മുൻപ്രധാനമന്ത്രി മഹാതിർ മുഹമ്മദിനെ യുണൈറ്റഡ് ഇൻഡീജനസ് പാർട്ടിയിൽ നിന്നും പുറത്താക്കി. മലേഷ്യൻ ഭരണകക്ഷിയായ യുണൈറ്റഡ് ഇൻഡീജനസിൻെറ ചെയർമാനായിരുന്ന മഹാതിർ പാർട്ടിയുടെയും, സർക്കാരിന്റെയും നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് പുറത്താക്കിയത്.

രാഷ്ട്രീയത്തിൽ ചതുരംഗം നല്ല വശമുള്ള ഇയാൾ ഒരു പാട് കളി കളിച്ചാണ് ദീർഘകാലം പ്രധാനമന്ത്രിയായി വാണത്. എതിരാളിയെ അടിച്ചമർത്തുക എന്നതാണ് ഇയാളുടെ നയം.തൻെറ നിലനിൽപ്പിന് ഭീഷണിയാകുന്ന ആരെയും വെട്ടി നിരത്തും. അങ്ങനെ മുന്നേറിക്കൊണ്ടിരിക്കവേ മഹാതിറിന്റെ രാഷ്ട്രീയ എതിരാളി അൻവർ ഇബ്രാഹീം പ്രധാനമന്ത്രിയാകുമെന്നായപ്പോൾ അതിനെ തടയാൻ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ സർക്കാരായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ മലേഷ്യൻ രാജാവ് മുഹ്യിദിൻ യാസീൻ പ്രധാനമന്ത്രിയായി. ഇത് മഹാതീറിനെ ചൊടിപ്പിച്ചു. രാജാവിനെ മഹാതീർ അംഗീകരിച്ചില്ല. പാർട്ടിക്കും, സർക്കാരിനും എതിരായി പടപൊരുതാൻ തുടങ്ങിയതോടെയാണ് പുറത്താക്കിയത്.

കടുത്ത മതവാദിയും, പാകിസ്ഥാൻ അനുകൂലിയുമായിരുന്ന. ഇയാൾ ഏറ്റവും കൂടുതൽ കാലം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു. അന്താരാഷ്ട്ര വേദികളിൽ കാശ്മീർ വിഷയം ഉന്നയിച്ച് പാകിസ്ഥാന് പിന്തുണയുമായി നിന്നിരുന്ന ഇയാൾ. തുർക്കി-പാകിസ്ഥാൻ-മലേഷ്യ രാജ്യങ്ങളെ ഉൾപ്പെടുത്തി മത അച്ചുതണ്ട് രൂപീകരിക്കുന്നതിലും മുന്നിൽ നിന്ന് പ്രവർത്തിച്ചു.. മതമൗലികവാദികളെ ഉൾപ്പെടുത്തി പുതിയ പാർട്ടിയുണ്ടാക്കാനുള്ള നീക്കവും ഇദ്ദേഹം ആരംഭിച്ചു. പാകിസ്ഥാൻെറയും തുർക്കിയുടെയും സഹായം ഇതിനുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് പുതിയ പാർട്ടിയുമായി ഇറങ്ങുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ പുതിയ പാർട്ടിയല്ലാതെ വേറെ മാർഗമില്ലെന്ന് കണ്ടതോടെയാണ് പുതിയ നീക്കം. ഇന്ത്യയെ വാക്കുകളിലൂടെ കടന്നാക്രമിച്ചുകൊണ്ട് മതതീവ്രവാദികളുടെ പിൻതുണ നേടിയെടുത്ത് ഭരണം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ്. ഇതിനെ ശക്തമായി നേരിടാൻ മലേഷ്യൻ സർക്കാർ ഒരുങ്ങുകയാണ്.