ന്യൂഡൽഹി:ചൈനയുമായുള്ള അതിർത്തിതർക്കത്തിന് ഉപാധിയുമായി ഇന്ത്യ.ചൈനീസ് സേന നിലവിലുള്ള പ്രദേശത്തു നിന്ന് പിന്മാറണം. ടാങ്കുകളും തോക്കുകളും അതിർത്തിയിൽ നിന്ന് പിൻവലിക്കണം എന്നീ ഉപാധികളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.ശനിയാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിലാവും നിർദ്ദേശങ്ങൾ ഇന്ത്യമുന്നോട്ടുവയ്ക്കുക.
ചൈനീസ് സൈന്യം നിലവിലുളള സ്ഥലത്തുനിന്ന് പിന്മാറി മേയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മാറണമെന്നാണ് ഇന്ത്യ നിർദ്ദേശിക്കുന്നത്. അതിനിടെ ബോഫേഴ്സ് തോക്കുകൾ ഇന്ത്യയും ലഡാക്ക് മേഖലയിൽ എത്തിച്ചിട്ടുണ്ട്.
അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച.