കോഴിക്കോട്: വളാഞ്ചേരിയിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കളക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി ടി.പി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു.ഉടൻതന്നെ പൊലീസ് മന്ത്രിയെ മറ്റൊരു കവാടത്തിലൂടെ കടത്തിവിട്ടു.എന്നിട്ടും പിരിഞ്ഞുപോവാൻ പ്രവർത്തകർ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ലാത്തിവീശി.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.ലോക്ക്ഡൗൺ ലംഘനത്തിന് ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ പത്തരയോടെ പ്രതിഷേധക്കാർ കളക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചു കൊണ്ടിരിക്കെയാണ് മന്ത്രി ഔദ്യോഗിക വാഹനത്തിൽ കളക്ടറേറ്റിൽ എത്തിയത്.