കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ കുരീപ്പുഴയില്‍ മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു. കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍ ജോസ് മാര്‍സലിന്‍(34) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി പ്രശാന്തിനെ അഞ്ചാലുംമൂട് പൊലീസ്
കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രശാന്തിനെ ജോസ് കളിയാക്കുകയും ചെയ്തു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.