ബ്ളോക്ക് ബസ്റ്റർ ഹിറ്റായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2-ൽ താൻ അഭിനയിക്കുന്നില്ലെന്ന് സിമ്രാൻ. ലോറൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗംഗയുടെ വേഷം സിമ്രാൻ അവതരിപ്പിക്കുന്നുവെന്നായിരുന്നു വാർത്തകൾ.
എന്നാൽ ചന്ദ്രമുഖി 2-ൽ അഭിനയിക്കാൻ വേണ്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തകരാരും തന്നെ സമീപിച്ചിട്ടില്ലെന്ന് സിമ്രാൻ വ്യക്തമാക്കി. ഏത് പ്ലാറ്റ്‌ഫോമിലാണെങ്കിലും വാർത്തകൾ നൽകുന്നതിന് മുൻപ് അത് സത്യമാണോയെന്ന് പരിശോധിക്കണമെന്നാണ് സിമ്രാന്റെ പക്ഷം.
പതിനഞ്ച് വർഷം മുൻപ് പുറത്തിറങ്ങിയ ചന്ദ്രമുഖിയിൽ രജനികാന്തും നയൻതാരയുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മണിച്ചിത്രത്താഴിന്റെ റീമേക്കായ ചിത്രത്തിൽ ജ്യോതികയാണ് ഗംഗയുടെ വേഷമവതരിപ്പിച്ചത്.
രജനീകാന്തിന്റെ നായികയായി പേട്ടയിലാണ് സിമ്രാൻ ഒടുവിലഭിനയിച്ചത്.