us-protest

വാഷിങ്ടൺ: ഒടുവിൽ ഭരണാധികാരികൾക്ക് തിരിച്ചറിവുണ്ടായി. അമേരിക്കയിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തു ഞെരിച്ച് കൊന്നതിനെതിരെയുണ്ടായിരിക്കുന്ന പ്രതിഷേധം അടിച്ചമർത്തില്ലെന്ന് അധികാരികൾ വ്യക്തമാക്കിയിരിക്കുകയാണ്. അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ പ്രക്ഷോഭക്കാർ മുട്ടുമടക്കില്ലെന്ന് കണ്ടതോടെയാണ് അടിച്ചൊതുക്കാൻ നിന്നവർക്ക് പിൻതിരിയേണ്ടി വന്നത്. അടിക്കും തോറും പ്രക്ഷോഭം കനക്കുന്നത് ഭയന്നാണ് ഒടുവിൽ അടിച്ചവർ തന്നെ മുട്ടുമടക്കുന്നത്.

വർണ്ണ വർഗത്തിൻെറ പേരിൽ നടന്ന ഈ കൊല നാണക്കേടിൻെറ കൂത്തരങ്ങായി മാറുകയാണ്. തൊലിയുടെ നിറത്തിൻെറ പേരിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഞെരിച്ചുകൊന്ന ആ വെളുത്ത കിരാതനെതിരെ കൂടുതൽ വകുപ്പുക ൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനാവില്ല എന്ന തിരിച്ചറിവാണ് അധികാരികളെ പിൻതിരിപ്പിക്കാൻ പ്രേരിപ്പിച്ചത്. അമേരിക്കയിൽ വെളുത്ത വർഗക്കാരാണ് അധികവും. അവർ കറുത്ത വർഗക്കാർക്കെതിരെ കുതിര കയറുന്നത് പണ്ടേയുള്ള തോന്ന്യാസമാണ്. അതിനെതിരെ പോരാടിയ കറുത്തവർഗക്കാരനായ എബ്രഹാം ലിങ്കൻെറ പിൻമുറക്കാരാനാണ് കൊല്ലപ്പെട്ടത്. എബ്രഹാം ലിങ്കൻ അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡൻറായപ്പോൾ അത് കറുത്ത വർഗക്കാരെ അടിച്ചമർത്തിയവർക്കെതിരെയുള്ള മധുരപ്രതികാരമായി മാറി. കറുത്ത വർഗക്കാരനായ ഒബാമയും പ്രസിഡൻറായപ്പോൾ വർണ്ണഭേദങ്ങൾക്കപ്പുറത്ത് നീതിയുടെയും മനുഷ്യത്വത്തിൻെറയും ശ്വാസം അമേരിക്കയിൽ പരന്നു എന്നാണ് കരുതിയത്. പക്ഷേ, പുറത്ത് വെളുപ്പാണെങ്കിലും മനസുകളിൽ നിറയെ കറുപ്പാണ്. അതേസമയം കറുത്ത വർഗക്കാരുടെ പുറത്ത് കറുപ്പും അകത്ത് വെളുപ്പും. അതാണ് എബ്രഹാം ലിങ്കൻെറയും ഒബാമയുടെയും ഭരണത്തിലൂടെ കണ്ടതും.

കൊല്ലപ്പെട്ട ഫ്ളോയിഡിൻെറ കൊവിഡ് ഫലം പുറത്തുവന്നിരിക്കുന്നു. ഫലം പോസിറ്റീവാണ്.

ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏപ്രിൽ മൂന്നിന് നടത്തിയ ടെസ്റ്റിലാണ് ഫ്‌ളോയിഡ് കൊവിഡ് ബാധിച്ചുവെന്ന് തെളിഞ്ഞത്. പൊലീസുകാരൻ കാൽമുട്ട് കഴുത്തിൽ ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കൊന്ന പൊലീസുകാരനും കൂടെയുണ്ടായിരുന്നവർക്കും കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.