essential-commodities-act

ന്യൂഡൽഹി: ഭക്ഷധാന്യങ്ങൾ, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനൊപ്പം വിദേശികൾക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും തീരുമാനമായി.

ഭക്ഷ്യധാന്യങ്ങളും മറ്റും അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതോടെ അവശ്യസാധനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഈ ഉല്പന്നങ്ങൾക്ക് ബാധകമാകില്ല. ഇവ ശേഖരിക്കാനും ആർക്കുവേണമെങ്കിലും വിൽക്കാനും കയറ്റുമതി ചെയ്യാനും കർഷകന് സ്വാതന്ത്ര്യം ഉണ്ടാകും.

നിക്ഷേപങ്ങൾ ശക്തിപ്പെടുത്താൻ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായി സെക്രട്ടറിതല സമിതിക്കും രൂപം നൽകി. കൊൽക്കത്ത പോർട്ടിന് ശ്യാമ പ്രസാദ് മുഖർജി പോർട്ട് എന്ന് പേര് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.