pic

കുവൈറ്റ്: കൊവിഡ് ബാധിച്ച് കുവൈറ്റിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. അടൂർ ഏഴം കുളം എടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ ജോർജ് (51),ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി ജോസഫ് മത്തായി (50) എന്നിവരാണ് മരിച്ചത്. ദോഹ പവർ പ്ലാന്റിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.അൽ ഘാനിം ഇന്റർ നാഷനൽ കമ്പനിയിൽ ടെക്നിഷ്യൻ ആയിരുന്നു ജോർജ്.

കുവൈറ്റിൽ പുതുതായി 710 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 1469 പേർക്ക് രോഗം ഭേദമായി. ഇതുവരെ 29,359 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയവർ 15,750 പേരാണ്. മരിച്ചവരുടെ എണ്ണം 230 ആയി