ind

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെർച്വൽ കൂടിക്കാഴ്ച നടത്തി.ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുമെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ആസ്‌ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആസ്‌ട്രേലിയിൽ കൊവിഡ് ബാധിച്ചവരുടെ ദു:ഖത്തിൽ ഇന്ത്യയും പങ്കുചേരുന്നു. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും നല്ല സമയമാണിത്. ഇരുരാജ്യങ്ങൾക്കും മാത്രമല്ല ഇന്തോ-പസഫിക് മേഖലയ്ക്കും ലോകത്തിനും ഇത് ഗുണം ചെയ്യും- മോദി പറഞ്ഞു.

പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ ഇന്ത്യയ്ക്കുള്ളിലും ജി-20 രാജ്യങ്ങളിലും ഇന്തോ-പസഫിക് മേഖലകളിലും മോദി നടത്തുന്ന ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകൾക്ക് നന്ദിപറയുന്നുവെന്നും പ്രസിദ്ധമായ മോദിയുടെ ആലിംഗനം നേടാനും തന്റെ സമോസ പങ്കുവയ്ക്കാനും അവിടെ ഉണ്ടാവണമെന്നാണ്‌ താൻ ആഗ്രഹിക്കുന്നുവെന്നും സ്‌കോട്ട് മോറിസൺ പറഞ്ഞു.