മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇറങ്ങിയോടിയ ആളെ കണ്ടെത്തി. കൊവിഡ് നെഗറ്റീവായ ഇദ്ദേഹം മാനസികമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് ഓടിയത്. ഉത്തരേന്ത്യക്കാരനായ ഇദ്ദേഹത്തിന് 42 വയസുണ്ട്. ഇയാളെ ഇപ്പോൾ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.