നെയ്യാറ്റിൻകര:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 'സദ്ഗമയാ' സാംസ്കാരിക വേദി ആരംഭിക്കുന്ന "പാഠം 1 കൃഷി "എന്ന പദ്ധതിക്ക് വിദ്യാർത്ഥികൾ ചേർന്നത് തുടക്കമായി.നെയ്യാറ്റിൻകര മണലൂർ ഏലായിൽ 30 വർഷത്തിലേറെയായി കൃഷിയില്ലാതെ കിടന്ന തരിശുഭൂമിയാണ് കൃഷി നിലമാക്കി വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായത്.ഉദ്ഘാടനം പി.ഗോപിനാഥൻ നായർ നിർവഹിച്ചു.സദ്ഗമയാ പ്രസിഡന്റ് അഡ്വ.സി.ആർ പ്രാണകുമാർ,മുൻസിപ്പൽ കൗൺസിലർമാരായ ശ്രീകണ്ഠൻ നായർ,പുന്നയ്ക്കാട് സജു,നെയ്യാറ്റിൻകര കൃഷി ഓഫീസർ അനിൽ കുമാർ,അഡ്വ.വി.പി.വിഷ്ണു,ഊരുട്ടുകാല സുരേഷ്,ഷിജു.എസ്.കെ,അബിൻകോടങ്കര, സച്ചിൻ മര്യാപുരം,വിനായക് തുടങ്ങിയവർ പങ്കെടുത്തു.വിഷരഹിത പച്ചകറികൾ പ്രോത്സാഹിപ്പിക്കുന്ന ഈ മാതൃകാ സംരംഭത്തിന് വിദ്യാർത്ഥികളായ ശ്യാംകുമാർ,അച്ചു,ശരൺ,സന്ദീപ് ,സച്ചു,സഞ്ചു,ശംഭു,രാമു തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.