നെയ്യാറ്റിൻകര:പരശുവയ്ക്കൽ ഗായത്രി വിദ്യാമന്ദിർ സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച് ഓൺലൈൻ ക്ലാസുകളാരംഭിച്ചത് ഡോക്ടറെ ആദരിച്ചുകൊണ്ടായിരുന്നു.ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം പരശുവയ്ക്കൽ സരോജ് ഹോസ്പിറ്റലിലെ ഡോ.പ്രേംജിത് ഭദ്രദീപം തെളിച്ച് നിർവഹിച്ചു.വിദ്യാലയ സമിതിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീകമായി വിദ്യാലയ അങ്കണത്തിൽ തുളസിച്ചെടിയും ഫലവൃക്ഷതൈയും നട്ടു.വിദ്യാലയ സെക്രട്ടറി കൊല്ലയിൽ ഗിരീശ്വരൻ,പ്രിൻസിപ്പൽ ദേവകിയമ്മ ,വൈസ് പ്രിൻസിപ്പൽ അഖിൽ ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.