ന്യൂഡൽഹി: ക്ഷുഭിത യൗവനത്തിന്റെയും ആക്ഷൻ സിനിമകളുടെയും കാലമായിരുന്ന എഴുപതുകളിൽ ഇന്ത്യൻ സിനിമയിൽ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കി കാണികളുടെ മനം കവർന്ന വിഖ്യാത സംവിധായകൻ ബസു ചാറ്റർജി (90) അന്തരിച്ചു. രജനിഗന്ധ, ബാതൂൻ ബാതൂൻ മേൻ, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോർ തുടങ്ങി നിരവധി ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയതായിരുന്നു.
സിനിമയ്ക്ക് പുതിയൊരു മുഖമാണ് ചാറ്റർജി നൽകിയത്. അന്നുവരെ കണ്ട് വന്നിരുന്ന സിനിമയിൽ നിന്ന് വേറിട്ടൊരു ചുവടു വയ്പായിരുന്നു അത്. അതാകട്ടെ പ്രേക്ഷകരുടെ മുഴുവൻ പ്രശംസ പിടിച്ചു പറ്റി. റിയലിസ്റ്റിക് സിനിമകളുടെ പിറവി അവിടെ തുടങ്ങുകയായിരുന്നു. ഇന്ത്യൻ സിനിമയിൽ എന്നും സിനിമയുടെ വിസ്മയമായ ഹിന്ദിയിലും ബംഗാളിലുമാണ് അദ്ദേഹം സിനിമകളെടുത്തിരുന്നത്.