audi

തിരുവനന്തപുരം: സാമൂഹിക അകലം പാലിച്ച് കല്യാണ മണ്ഡപങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി. കെ.മുരളീധരൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ പ്രസിഡന്റ് ആനന്ദ് കണ്ണശ,ജനറൽ സെക്രട്ടറി മോഹനൻ നായർ,വൈസ്‌ പ്രസിഡന്റ് ജ​ഗന്യ ജയകുമാർ, ട്രഷറർ ബിജുരാജ്, ജോയിന്റ് സെക്രട്ടറിമാരായ ശ്യാം രാജദീപം,നാസർ ഫിർദൗസ്,ഫോട്ടോ​ഗ്രാഫേഴ്സ് അഡ്വ. സതീഷ് വസന്ത്, ഫലവർ മർച്ചന്റസ് അസോസിയേഷനെ പ്രതിനിധീകരിച്ച് രാധാകൃഷ്ണൻ നായർ,കാറ്ററിം​ഗ് മേഖലയിൽ നിന്ന് സുദർശനൻനായർ പടിപ്പുര എന്നിവർ സംസാരിച്ചു.