ആലപ്പുഴ: കോട്ടയത്ത് താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മുഹമ്മദ് ബിലാൽ മോഷ്ടിച്ച കാർ കണ്ടെത്തി.ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തു നിന്നാണ് കാർ കണ്ടെത്തിയത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കാർ ഒളിപ്പിച്ചിരുന്ന സ്ഥലം വ്യക്തമായത്. കാറിന്റെ വലതുവശത്തെ ഡോറിൽ രക്തം ഉണങ്ങിയ പാട് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മുടിയുടെ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്നുപുലർച്ചെയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലപ്പെട്ട ഷീബയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെടുത്തു.തെളിവെടുപ്പ് തുടരുകയാണ്.മോഷണത്തിനുവേണ്ടിയാണ് പ്രതി കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.