വർക്കല:ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിൽ ടെലിവിഷനുകൾ എത്തിക്കുന്നതിന് ഗൃഹപാഠം പദ്ധതിയുമായി അഡ്വ.വി.ജോയി എം.എൽ.എ.വർക്കല നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കായി എംഎൽഎ ആവിഷ്കരിച്ച വിദ്യാ ദിശ പദ്ധതിയിലൂടെയാണ് നടപ്പാക്കുന്നത്.ആദ്യഘട്ടമായി ജൂൺ മാസത്തിൽ വർക്കല മണ്ഡലത്തിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ വീടുകളിലാണ് ടി.വി എത്തിക്കുന്നത്.അടുത്തഘട്ടത്തിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ടി.വി നൽകും.ഒന്നാം ക്ലാസ് മുതൽ ഉളള വിദ്യാർത്ഥികൾക്ക് ടി.വി നൽകാൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിക്കുന്നതിന് സ്പെഷ്യൽ ഓർഡറിനായി ശ്രമം നടത്തുമെന്നും ജോയി എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.