എറണാകുളം: കടലാക്രമണ ഭീഷണിയിൽ നിന്നും ചെല്ലാനത്തെ കുടുംബങ്ങളെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കടൽക്ഷോഭം തടയാൻ സർക്കാർ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ഇനി റിപ്പോർട്ടുകൾ മാത്രം പോരെന്നും പ്രശ്ന പരിഹാരിത്തിനുള്ള നടപടി ആണ് വേണ്ടതെന്നും കോടതി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ കോടതിയെ അറിയിക്കാനും സർക്കാർ ആഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

കടൽഭിത്തി നിർമ്മാണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിലെ കാലതാമസത്തിന് പല കാരണങ്ങൾ റിപ്പോർട്ടുകളിൽ സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.