sdx

വർക്കല: ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് വർക്കല ബ്ലോക്ക് കമ്മിറ്റി വർക്കല മുനിസിപ്പൽ പാർക്കിൽ നടത്തിയ ധർണ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ശിവഗിരിയെ മോശപ്പെടുത്തുന്ന തരത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കടുത്ത അനീതിയാണ് കാട്ടുന്നതെന്നും പദ്ധതി പുനഃസ്ഥാപിക്കുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ ,അഡ്വ . കെ.ആർ. അനിൽകുമാർ, കെ. രഘുനാഥൻ അഡ്വ. ഇ. റിഹാസ്, കെ. സൂര്യപ്രകാശ്, എൻ. അശോകൻ, അഡ്വ. ബി. ഷാലി, അഡ്വ. അസീം ഹുസൈൻ, അഡ്വ. നിയാസ് എം. സലാം, ജയശ്രീ, പ്രസാദ് ശിവഗിരി, പ്രദീപ്, വൈ. ഷാജഹാൻ, ബിനുവെട്ടൂർ, ഷാലിബ്, നൈസാം, സജി വേളിക്കാട് തുടങ്ങിയവർ സംബന്ധിച്ചു.