തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ഇന്ന് വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാനതല വൃക്ഷത്തൈ വിതരണവും നടീലും ഇന്ന് രാവിലെ 9.30ന് മന്ത്രി കെ.രാജു കുടപ്പനക്കുന്ന് ദൂരദർശൻ വളപ്പിൽ ഉദ്ഘാടനം ചെയ്യും.
ജൂലായ് മാസത്തിലെ വനമഹോത്സവം വരെ തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, യുവജന സംഘടനകൾ എന്നിവയിലൂടെ നാൽപതിലേറെ ഇനങ്ങളിൽപ്പെട്ട 57.7 ലക്ഷം തൈകൾ സൗജന്യമായി വിതരണം ചെയ്യും.
ഡോ. ശശി തരൂർ എം.പി,വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ കെ.ശ്രീകുമാർ, വനംവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, മുഖ്യവനം മേധാവി പി.കെ.കേശവൻ, പി.സി.സി.എഫ്.ഇ പ്രദീപ് കുമാർ,സി.എഫ്. ഐ സിദ്ദീഖ്, കൗൺസിലർ എ.അനിത,ദൂരദർശൻ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എസ്. സഞ്ജീവ്,ഡി.സി.എഫ്.വൈ.എം.ഷാജികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.