നെയ്യാറ്റിൻകര : പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അമരവിള സുദേവകുമാറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര താലൂക്ക് ഓഫീസിനു മുമ്പിൽ ധർണ നടത്തി.ധർണയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ്‌,ഡി.സി.സി ഭാരവാഹികളായ അഡ്വ. വിനോദ്‌സെൻ, കക്കാട് രാമചന്ദ്രൻ നായർ, ജോസ് ഫ്രാങ്ക്‌ളിൻ, സുമകുമാരി, എ.കെ. പുരുഷോത്തമൻ,ആർ.പദ്മകുമാർ, എം.സി. സെൽവരാജ്, മാരായമുട്ടം സത്യദാസ്,ആയിര സലിം രാജ്, സി. ഗോപാലകൃഷ്ണൻ നായർ,അഡ്വ.എൽ.എസ്.ഷീല ഇരുമ്പിൽ മണിയൻ, കവളകുളം സന്തോഷ്‌,അമ്പലം രാജേഷ്,പുന്നെക്കാട്‌ സജു, കഞ്ചാംപഴിഞ്ഞി അനി,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ചെങ്കൽ റെജി, ആർ.ഒ.അരുൺ,പ്രമോദ്, എസ്..കെ.അരുൺ, പാലക്കടവ് വേണുഗോപാലൻ നായർ,സബീർ അലി, ഊരൂട്ടുകാല സുരേഷ്,ജഗാൻഗിർ,സുഗുണൻ,കവളകുളം ശ്രീകുമാർ, കാവ് വിള ജയൻ,ഇലിപ്പോട്ടുകോണം സുരേഷ്,മണലൂർ ഗോപകുമാർ,വസുമതി അമ്മ,മുല്ലരികൊണം അനിൽകുമാർ എന്നിവർ പങ്കെടുത്തു.