ഓയൂർ: കരിങ്ങന്നൂർ ഏഴാം കുറ്റിയിലെ ബസ് സ്റ്റാൻഡിൽ 47കാരൻ മരിച്ച നിലയിൽ. ഓടനാവട്ടം ചെപ്ര തിരുവട്ടൂർ പാറവിള പുത്തൻ വീട്ടിൽ ഗോപാലൻ - സരസമ്മ ദമ്പതികളുടെ മകൻ ഓമനക്കുട്ടനാണ് (47) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ന് നാട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ ഇയാൾ മാതാപിതാക്കളുടെ മരണശേഷം കരിങ്ങന്നൂരിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. പൂയപ്പള്ളി പൊലീസ് മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.