നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ 4 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 90ആയി.കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തി അവിടെനിന്ന് കാറിൽ കളിയിക്കാവിളയിൽ എത്തിയ കോഴിപ്പൂവിള സ്വദേശിയായ 25 വയസുകാരി, ഡൽഹിയിൽ നിന്നുവന്ന നോർത്ത് താമരക്കുളം സ്വദേശിനിയായ 31 കാരി, ഡൽഹിയിൽ നിന്ന് വിമാനംവഴി മധുരയിൽ എത്തിയ ശേഷം അവിടെ നിന്ന് കാറിൽ നാഗർകോവിലിൽ എത്തിയ കണ്ടൻവിള ചിത്തൻതോപ്പ് സ്വദേശിയായ 33 കാരൻ, ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം അവിടെ നിന്ന് കാറിൽ കളിയിക്കാവിളയിൽ എത്തിയ പെരുമാൾപുരം സ്വദേശിയായ 41 കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ 6 പേർ കൂടി രോഗമുക്തരായി. ഇതുവരെ 48 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 40 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ട് പേരാണ് ഇതുവരെ മരിച്ചത്.