പൂവാർ:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെയും കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും ജനതാദൾ (എസ്) പൂവാർ പഞ്ചായത്ത് കമ്മിറ്റി പൂവാർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പൂവാർ പഞ്ചായത്ത് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് പൂവാർ അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്തു.കരുംകുളം വിജയകുമാർ,കെ.ചന്ദ്രശേഖരൻ,പീറ്റർ പോൾ, എസ്.മുരുകൻ തുടങ്ങിയവർ സംസാരിച്ചു.