നെടുമങ്ങാട്:വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ കെ.എസ്.യു നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു.കെ. എസ്.യു മണ്ഡലം പ്രസിഡന്റ് കോലിയക്കോട് ആശിഷ് അജയ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സെയ്താലി കയ്പാടി,സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുര,ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടറച്ചിറ ജയൻ,നഗരസഭ പ്രതിപക്ഷ നേതാവ് ടി.അർജ്ജുനൻ,കായ്പാടി അമീനുദ്ദിൻ, ശരത് ശൈലേശ്വരൻ,മന്നൂർക്കോണം സജ്ജാദ് എന്നിവർ പങ്കെടുത്തു.