bjp

നെടുമങ്ങാട് : ക്ഷേമ പെൻഷൻ ലഭിക്കാത്തവർക്ക് 1000രൂപ വീതം നൽകുന്ന പദ്ധതി,രാക്ഷ്ട്രീയ വത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ബി.ജെ.പി പൂവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.ഏരിയ പ്രസിഡന്റ്‌ കുറക്കോട് ബിനുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ ഉദ്ഘടനം ചെയ്തു.മണ്ഡലം സെക്രട്ടറി അജികുമാർ,വൈസ് പ്രസിഡന്റ്‌ സജു,മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്‌ താര ജയകുമാർ, ഏരിയ ജനറൽ സെക്രട്ടറി ജിഷ്ണു,സെക്രട്ടറി ഗീതാവേണു,ഒ.ബി.സി മോർച്ച ഏരിയ പ്രസിഡന്റ്‌ ഷിബു,കർഷക മോർച്ച ഏരിയ ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.